വൈഗ - അഗ്രിഹാക്ക് 2021

2021 ഫെബ്രുവരി 11, 12, 13
സെൻറ് തോമസ് കോളേജ്, തൃശൂർ

കേരള സംസ്ഥാന സർക്കാർ - കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ കാർഷികോത്സവത്തിന്റെ ഭാഗമായി, വിദ്യാർത്ഥികൾ, കർഷകർ തുടങ്ങിയ പൊതു ജനങ്ങളെ പങ്കെടുപ്പിച്ചു നടത്തപ്പെടുന്ന കേരളത്തിന്റെ കാർഷിക രംഗത്തെ ഏറ്റവും വലിയ ഹാക്കത്തോൺ മത്സരമാണ് “വൈഗ - അഗ്രിഹാക്ക് 2021”. കൃഷി, ബന്ധപ്പെട്ട ഭരണ നിർവ്വഹണ രംഗം, കാർഷിക മേഖലയിലേക്ക് യുവജന പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ നിലവിലുള്ള വിഷയങ്ങൾക്ക് സാങ്കേതികവും അല്ലാതെയുമുള്ള പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുക എന്ന ലക്‌ഷ്യത്തോടെയാണ് കേരള സംസ്ഥാന കൃഷി വകുപ്പ് “വൈഗ -അഗ്രിഹാക്ക് 2021” അവതരിപ്പിക്കുന്നത്.

നമസ്ക്കാരം

പരിപാടിയെ കുറിച്ച്

കൃഷി, ബന്ധപ്പെട്ട ഭരണ നിർവ്വഹണ രംഗം, കാർഷിക മേഖലയിലേക്ക് യുവജന പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ നിലവിലുള്ള വിഷയങ്ങൾക്ക് സാങ്കേതികവും അല്ലാതെയുമുള്ള പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുക എന്ന ലക്‌ഷ്യത്തോടെയാണ് കേരള സംസ്ഥാന കൃഷി വകുപ്പ് “വൈഗ -അഗ്രിഹാക്ക് 2021” അവതരിപ്പിക്കുന്നത്. കേരളത്തിന്റെ കാർഷിക മേഖല നിലവിൽ നേരിടുന്ന പ്രധാന വിഷയങ്ങൾ കണ്ടെത്തി അവയെ പ്രോബ്ലം സ്റ്റേറ്റ്മെന്റുകൾ ആയി അവതരിപ്പിക്കുകയും, സ്‌കൂൾ വിദ്യാർഥികൾ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികൾ,കർഷകർ, സ്റ്റാർട്ട് അപ്പുകൾ, പൊതുജനങ്ങൾ തുടങ്ങിയവർ പ്രോബ്ലം സ്റ്റേറ്റ്മെന്റുകൾ തിരഞ്ഞെടുത്തു പ്രശ്ന പരിഹാര മത്സരത്തിൽ പങ്കാളികളാകാൻ അവസരം നൽകുന്നു.

ഹാക്കത്തോൺ വിഭാഗങ്ങൾ

ആർക്കൊക്കെ പങ്കെടുക്കാം

A.

സ്കൂൾ വിഭാഗം

1. 8 മുതൽ 12 വരെ ക്ലാസ്സുകളിലെ വിദ്യാർഥികൾ
2. VHSE വിദ്യാർഥികൾ
3. ITI വിദ്യാർഥികൾ

B.

കോളേജ് വിഭാഗം

1. ബിരുദ, ബിരുദാനന്തര വിദ്യാർഥികൾ
2. ഡിപ്ലോമ വിദ്യാർഥികൾ
3. മറ്റു ഉന്നതവിദ്യാഭ്യാസ മേഖലകളിലെ വിദ്യാർഥികൾ

C.

ഓപ്പൺ വിഭാഗം

1. കർഷകർ
2. സ്റ്റാർട്ടപ്പുകൾ
3. പ്രൊഫഷണലുകൾ
4. പൊതുജനം

എന്ത് കൊണ്ട്

നിങ്ങൾ ഈ പരിപാടിയിൽ പങ്കെടുക്കണം

മത്സരാർത്ഥികൾക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കുന്നതിനോടൊപ്പം ഇന്നൊവേഷൻ ഗ്രാന്റ്, ഇൻകുബേഷൻ ഫെസിലിറ്റി, സീഡ് ഫണ്ട് ഉൾപ്പെടെ കാർഷിക വികസന വകുപ്പിൽ നിന്നും കർഷകക്ഷേമ വകുപ്പിൽ നിന്നും കൂടുതൽ പിന്തുണ നേടാൻ അവസരം ലഭിക്കും.

സ്കൂൾ വിഭാഗം

1st - Rs.25,000
2nd- Rs. 15,000
3rd - Rs. 10,000

കോളേജ് വിഭാഗം

1st - Rs.1,00,000
2nd- Rs. 75,000
3rd - Rs. 50,000

ഓപ്പൺ വിഭാഗം

1st - Rs.1,00,000
2nd- Rs. 75,000
3rd - Rs. 50,000

കൂടാതെ ഏറ്റവും മികച്ച കണ്ടുപിടിത്തങ്ങൾ നടത്തുന്ന മൂന്ന് കർഷകർക്ക് 50000 രൂപ വീതം സമ്മാനവും

Let's innovate for a Green Future

മികച്ച പരിഹാര മാർഗ്ഗങ്ങൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നല്കുന്നതിനോടൊപ്പം, കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ അത്തരം പരിഹാര മാർഗ്ഗങ്ങൾ നടപ്പിൽ വരുത്തുന്നതിന് ശ്രമിക്കുകയും ചെയ്യും.

Some of Our

Recent Projects

Click edit button to change this text. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

മലയാളം