പരിപാടിയെ കുറിച്ച്

About VAIGA Agri Hack

കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന സുപ്രധാന പരിപാടിയായ വൈഗ, കാർഷിക രംഗത്ത് മൂല്യവർദ്ധനവിന്റെയും, സംസ്കരണത്തിന്റെയും ഒരു മുഖമുദ്രയായി മാറിക്കഴിഞ്ഞിട്ടുണ്ട്.

വൈഗ കാർഷികോത്സവത്തിനറെ ഭാഗമായി, ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ , കർഷകർ എന്നിവർ ഉൾപ്പെടുന്ന പൊതുജനങ്ങൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട്, കൃഷി വകുപ്പ് നടത്തുന്ന , കാർഷിക രംഗത്തെ ഏറ്റവും വലിയ കാർഷിക ഹാക്കത്തോൺ ആണ് വൈഗ അഗ്രി ഹാക്ക് 23. കാർഷിക രംഗത്തെയും, കാർഷിക ഭരണ നിർവഹണ രംഗത്തെയും പ്രധാന പ്രശനങ്ങൾക്ക്, സാങ്കേതികമായ പരിഹാരങ്ങൾ കണ്ടെത്തുകയാണ് വൈഗ അഗ്രി ഹാക്കിന്റെ പ്രധാന ലക്ഷ്യം. കാർഷിക മേഖലയിലെ പ്രധാന പ്രശ്നങ്ങൾ കണ്ടെത്തി അവ പ്രോബ്ലം സ്റ്റേറ്റ്മെന്റുകൾ ആയി അവതരിപ്പിക്കുകയും, വിദ്യാർഥികൾ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ , കർഷകർ എന്നിവർ ഉൾപ്പെടുന്ന പൊതുജനങ്ങൾ എന്നിവർക്ക് മാർഗങ്ങൾ, ഇവയിൽ അനുയോഗ്യമായവ തെരഞ്ഞെടുത്തുകൊണ്ട് ഫലപ്രദമായ പരിഹാര മാർഗങ്ങൾ കണ്ടെത്താനുള്ള അവസരം നൽകുകയും ചെയ്യുന്നു.

36 മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രശ്ന പരിഹാര മത്സരമായ വൈഗ അഗ്രിഹാക്ക് ഹാക്കത്തോണിൽ സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ വിഭാഗങ്ങൾ ഉണ്ടായിരിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾ/ സ്റ്റാർട്ടപ്പുകൾ/ പ്രൊഫഷണലുകൾ, കർഷകർ എന്നിവർ ഉൾപ്പെടുന്ന പൊതുജനങ്ങൾ എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. പങ്കെടുക്കുന്ന ടീമുകൾക്ക് വിദഗ്‌ധ നിർദേശങ്ങൾ നൽകുന്നതിനും, പരിഹാര മാർഗ്ഗങ്ങളിലേക്ക് എത്തുന്നതിനുമുള്ള സഹായം മെന്റർമാരുടെ പാനൽ നൽകുന്നതാണ്.

പരിഹാരമാർഗങ്ങൾ സമർപ്പിക്കുന്ന ടീമുകളിൽ നിന്നും, ആശയങ്ങളുടെ പ്രായോഗികത, സുതാര്യത, സാങ്കേതിക മികവ്, ചെലവ് എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ, ഹാക്കത്തോണിൽ പങ്കെടുക്കേണ്ട ടീമുകളുടെ ഒരു ചുരുക്ക പട്ടിക, വിദഗ്‌ധർ അടങ്ങുന്ന ഒരു ജൂറി തയ്യാറാക്കുന്നതാണ്. ഇപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന മികച്ച 30 ടീമുകളാണ് 2023 ഫെബ്രുവരി 25 മുതൽ 27 വരെ തിരുവനന്തപുരം, വെള്ളായണി കാർഷിക കോളേജിൽ നടക്കുന്ന അഗ്രി ഹാക്കിന്റെ ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കുന്നത്. ഗ്രാന്റ് ഫിനാലെയിൽ, മത്സരിക്കുന്ന ടീമുകൾ അവർ സമർപ്പിച്ച പ്രശ്ന പരിഹാരം (സൊല്യൂഷൻ ) പ്രായോഗിക തലത്തിൽ എത്തിക്കാവുന്ന തരത്തിൽ വികസിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യണം. വ്യത്യസ്ത ഘട്ടങ്ങളിലായി നടക്കുന്ന വിലയിരുത്തലിൽ തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മിച്ച ടീമുകൾക്ക് പവർ ജഡ്ജ്മെന്റ് എന്ന അവസാന റൗണ്ടിലേക്ക് പ്രവേശനം ലഭിക്കും. പവർ ജഡ്ജ്മെന്റ് റൗണ്ടിലെ വിജയികളാകും ഹാക്കത്തോൺ വിജയികൾ. വൈഗ അഗ്രി ഹാക്ക് 23-ൽ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച പരിഹാര മാർഗങ്ങൾ അവതരിപ്പിച്ചു വിജയികളാകുന്ന ടീമുകൾക്ക് ക്യാഷ് പ്രൈസ് , മെഡൽ , സർട്ടിഫിക്കറ്റുകൾ എന്നിവ സമ്മാനിക്കുന്നതാണ്. കൂടാതെ പ്രസ്തുത പരിഹാര മാർഗ്ഗങ്ങൾ നടപ്പിൽ വരുത്തുന്നതിനും, പ്രചരിപ്പിക്കുന്നതിനുമുള്ള നടപടികൾ സംസ്ഥാന കൃഷി വകുപ്പ് കൈക്കൊള്ളുന്നതാണ്.

പരിഹാരമാർഗങ്ങൾ സമർപ്പിക്കുന്ന ടീമുകളിൽ നിന്നും, ആശയങ്ങളുടെ പ്രായോഗികത, സുതാര്യത, സാങ്കേതിക മികവ്, ചെലവ് എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ, ഹാക്കത്തോണിൽ പങ്കെടുക്കേണ്ട ടീമുകളുടെ ഒരു ചുരുക്ക പട്ടിക, വിദഗ്‌ധർ അടങ്ങുന്ന ഒരു ജൂറി തയ്യാറാക്കുന്നതാണ്. ഇപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന മികച്ച 30 ടീമുകളാണ് 2023 ഫെബ്രുവരി 25 മുതൽ 27 വരെ തിരുവനന്തപുരം, വെള്ളായണി കാർഷിക കോളേജിൽ നടക്കുന്ന അഗ്രി ഹാക്കിന്റെ ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കുന്നത്. ഗ്രാന്റ് ഫിനാലെയിൽ, മത്സരിക്കുന്ന ടീമുകൾ അവർ സമർപ്പിച്ച പ്രശ്ന പരിഹാരം (സൊല്യൂഷൻ ) പ്രായോഗിക തലത്തിൽ എത്തിക്കാവുന്ന തരത്തിൽ വികസിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യണം. വ്യത്യസ്ത ഘട്ടങ്ങളിലായി നടക്കുന്ന വിലയിരുത്തലിൽ തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മിച്ച ടീമുകൾക്ക് പവർ ജഡ്ജ് മെന്റ് എന്ന അവസാന റൗണ്ടിലേക്ക് പ്രവേശനം ലഭിക്കും. പവർ ജഡ്ജ് മെന്റ് റൗണ്ടിലെ വിജയികളാകും ഹാക്കത്തോൺ വിജയികൾ. വൈഗ അഗ്രി ഹാക്ക് 23-ൽ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച പരിഹാര മാർഗങ്ങൾ അവതരിപ്പിച്ചു വിജയികളാകുന്ന ടീമുകൾക്ക് ക്യാഷ് പ്രൈസ് , മെഡൽ , സർട്ടിഫിക്കറ്റുകൾ എന്നിവ സമ്മാനിക്കുന്നതാണ്. കൂടാതെ പ്രസ്തുത പരിഹാര മാർഗ്ഗങ്ങൾ നടപ്പിൽ വരുത്തുന്നതിനും, പ്രചരിപ്പിക്കുന്നതിനുമുള്ള നടപടികൾ സംസ്ഥാന കൃഷി വകുപ്പ് കൈക്കൊള്ളുന്നതാണ്.

0 +
ടീമുകൾ
0
വിഷയങ്ങൾ
0 +
വിധികര്‍ത്താക്കൾ
മലയാളം