Got Questions?

പതിവുചോദ്യങ്ങൾ

ടീം രജിസ്ട്രേഷനുകൾ അഗ്രി ഹാക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.vaigaagrihack.in മുഖേന ടീം ലീഡർമാർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ പ്രക്രിയ ചുവടെ പറയുന്ന വിധത്തിൽ ആയിരിക്കും:

വൈഗ അഗ്രി ഹാക്ക് വെബ്സൈറ്റ് www.vaigaagrihack.in സന്ദർശിച്ചതിനു ശേഷം രജിസ്റ്റർ ബട്ടൺ അമർത്തുക. ശേഷം നിങ്ങളുടെ ടീമിനായി ഒരു ലോഗിൻ ഐഡി സൃഷ്ടിക്കുക.

ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക. ശേഷം നിങ്ങളുടെ വിഭാഗം തെരഞ്ഞെടുക്കുക (കോളേജ്/സ്റ്റാർട്ടപ്പ്/ഓപ്പൺ). നിങ്ങളുടെ ടീമിനായി ഒരു പേര് നൽകേണ്ടത് നിർബന്ധമാണ്, ഇത് പിന്നീട് തിരുത്താൻ സാധിക്കുന്നതല്ല.

മുഴുവൻ വിവരങ്ങളും എന്റർ ചെയ്ത ശേഷം “Request OTP” ബട്ടൺ അമർത്തുക. നിങ്ങളുടെ ഇമെയിലിലോ ഫോണിലോ വരുന്ന ഓടിപി നമ്പർ എന്റർ ചെയ്ത ശേഷം ‘രജിസ്റ്റർ ചെയ്യൂ’ എന്ന ബട്ടൺ അമർത്തുക.
തുറന്നു വരുന്ന ലോഗിൻ വിൻഡോയിൽ നിങ്ങളുടെ ഇമെയിലും പാസ്സ്വേഡും നൽകി ലോഗിൻ ചെയ്യുക.

ഒരു ടീമിൽ കുറഞ്ഞത് 3 മുതൽ 5 അംഗങ്ങൾ വരെ ഉണ്ടായിരിക്കണം. എല്ലാ ടീം അംഗങ്ങളും ഒരേ ഹാക്കത്തോൺ വിഭാഗത്തിൽപ്പെടുന്നവർ ആയിരിക്കണം, പല വിഭാഗങ്ങളിൽ പെടുന്നവരെ ഒരു ടീമിൽ പരിഗണിക്കുന്നതല്ല. (ഉദാ: കോളേജ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുന്ന ടീമിൽ എല്ലാവരും കോളേജ് വിദ്യാർഥികളായിരിക്കണം. മറ്റു വിഭാഗങ്ങളിൽ ഉള്ളവർ പങ്കെടുക്കാൻ പാടുള്ളതല്ല).

ഫലപ്രദമായ പരിഹാരമാർഗങ്ങൾ കണ്ടെത്താൻ കഴിയുമെന്ന് നിങ്ങൾക്ക് ഉറപ്പുള്ള ഒരു പ്രോബ്ലം സ്റ്റേറ്റ്മെന്റ് ആദ്യം തെരഞ്ഞെടുക്കുക. ഒരു ടീമിന് ഒരു പ്രോബ്ലം സ്റ്റേറ്റ്മെന്റ് മാത്രമേ തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളു, ഇത് പിന്നീട് മാറ്റാൻ അനുവദിക്കുന്നതുമല്ല. അതാത് വിഭാഗങ്ങളിലെ ടീമുകൾ തമ്മിലായിരിക്കും മത്സരം നടക്കുക. ഓരോ വിഭാഗത്തിൽ നിന്നും വിജയികളുണ്ടാവും.
നിങ്ങളുടെ ടീം നൽകിയിരിക്കുന്ന പ്രോബ്ലം സ്റ്റേറ്റ്മെന്റുകൾ ഓരോന്നായി വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

പ്രോബ്ലം സ്റ്റേറ്റ്മെന്റ് തിരഞ്ഞെടുത്തു കഴിഞ്ഞാൽ പിന്നെ പരിഹാരമാർഗങ്ങൾ അവലോകനം ചെയ്യലാണ് ആദ്യപടി.

നിങ്ങൾ നിർദേശിക്കുന്ന പരിഹാര മാർഗം എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം. അതിന്റെ പിന്നിലെ സാങ്കേതികത, എങ്ങനെയാണു പ്രവർത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ഉണ്ടായിരിക്കുക.

അതിൽ തന്നെ എന്തൊക്കെ തെറ്റുകുറ്റങ്ങൾ, കുറവുകൾ ഒക്കെ സംഭവിച്ചേക്കാം എന്നിവയെ അടിസ്ഥാനപ്പെടുത്തി പഠനം നടത്തുകയും മേഖലയിലെ മുതിർന്ന വ്യക്തിത്വങ്ങൾ, വിദഗ്ദർ, സുഹൃത്തുക്കൾ എന്നിവരുമായും ചർച്ച ചെയ്ത് എങ്ങനെ കുറ്റമറ്റ രീതിയിൽ സൊല്യൂഷൻ വികസിപ്പിക്കാമെന്നും ചിന്തിക്കുക.

The ideas can be submitted only by the team leader by log in to the online portal. Submission dates should be strictly followed. The last date for submitting the ideas is 15th February 2023 11.59 PM. No exceptions will be made on the submission date. Team leaders must log in on www.vaigaagrihack.in to select the problem statement of their preference and submit their ideas.

അതെ. ഓൺലൈൻ ഹാക്കത്തോണിൽ ടീമുകൾ തെരഞ്ഞെടുത്ത പ്രോബ്ലം സ്റ്റേറ്റ്മെന്റിന് നിർദേശിക്കുന്ന പരിഹാരമാർഗങ്ങൾ വിശകലനം ചെയ്ത ശേഷമാകും ഗ്രാൻഡ് ഫിനാലെയിലേക്കുള്ള ടീമുകളെ ഷോർട്ട്ലിസ്റ്റ് ചെയ്യുക. ഇതേ പ്രോബ്ലം സ്റ്റേറ്റ്മെന്റ് തന്നെയാകും ഗ്രാൻഡ് ഫിനാലെയിൽ ടീമുകൾക്ക് ലഭിക്കുക.

നിർദേശിക്കുന്ന ആശയത്തിലെ പുതുമ, ലാളിത്യം, വ്യക്തത, ചെലവ്, സാമൂഹ്യ പ്രസക്തി, പ്രവർത്തനക്ഷമത എന്നിവ മുൻനിർത്തിയാകും ജൂറി വിലയിരുത്തൽ നടത്തുക. ജൂറി പാനലിന്റെ വിധി അന്തിമമായിരിക്കും, കൂടാതെ ഹാക്കത്തോണിന്റെ ഏത് ഘട്ടത്തിലും ഏത് ടീമിനെയും അയോഗ്യരാക്കാനുള്ള അധികാരവും പ്രസ്തുത ജൂറി പാനലിന് ഉണ്ടായിരിക്കുന്നതാണ്.

ജൂറി പാനലിന്റെ വിലയിരുത്തലിന് ശേഷം ഓരോ വിഭാഗത്തിൽ നിന്നും മൂന്ന് വീതം വിജയികളെ പ്രഖ്യാപിക്കുന്നതാണ്. സമ്മാനമായി Rs. 50,000, Rs. 25,000, Rs. 15,000 എന്നിങ്ങനെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ വരുന്ന ടീമുകൾക്ക് ലഭിക്കുന്നതാണ്.

മറ്റു സാധാരണ ഹാക്കത്തോണുകളെ അപേക്ഷിച്ച് വൈഗ അഗ്രി ഹാക്ക് 2023 ൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് നിരവധി തൊഴിലവസരങ്ങൾ, സ്കോളർഷിപ്പുകൾ, ഇൻഡസ്ട്രിയുമായി കൂടുതൽ ബന്ധം സ്ഥാപിക്കുന്നതിനുള്ള അവസരം, തുടങ്ങി തങ്ങളുടെ ആശയങ്ങൾ പ്രവർത്തികമാക്കുന്നതിനുള്ള പിന്തുണ ഉൾപ്പെടെയുള്ള നിരവധി അവസരങ്ങളാണ് ലഭിക്കുക.

സൊല്യൂഷൻ സമർപ്പിക്കേണ്ട അവസാന തീയതിക്ക് മുമ്പായി ടീം ലീഡർ ഒഴികെയുള്ള ടീം അംഗങ്ങളെ മാറ്റാൻ കഴിയും. ഒരു സാഹചര്യത്തിലും ടീം ലീഡറെ മാറ്റാൻ കഴിയില്ല.

ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കുന്ന എല്ലാ ടീമംഗങ്ങളും വേദിയിൽ തങ്ങളുടെ ഒരു തിരിച്ചറിയൽ രേഖ ഹാജരാക്കേണ്ടതാണ് (ആധാർ/പാസ്പോര്ട്ട്/വോട്ടർ ഐഡി കാർഡ് തുടങ്ങിയവ). കോളേജ് വിഭാഗത്തിൽ പെടുന്നവർ തങ്ങളുടെ കോളേജ് ഇഷ്യൂ ചെയ്ത ഒരു തിരിച്ചറിയൽ കാർഡോ അനുബന്ധ രേഖയോ കൂടി കൊണ്ടുവരേണ്ടതാണ്.

മലയാളം