മാർഗനിർദേശങ്ങൾ

ഓൺലൈൻ ഹാക്കത്തോണിലേക്കായി ടീമുകൾ രൂപീകരിക്കുന്നതിന് ചുവടെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക;

 • അഗ്രി ഹാക്ക് 2023- ൽ മത്സരിക്കാൻ താല്പര്യപ്പെടുന്നവർ മുൻകൂട്ടി ടീമുകളായി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷനായി http://www.vaigaagrihack.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
 • മത്സരാർത്ഥികൾ / മത്സരിക്കാൻ താല്പര്യപ്പെടുന്നവർ 2023 ഫെബ്രുവരി 12, 11:59 PM നു മുൻപായി തന്നെ രജിസ്‌ട്രേഷൻ, സൊല്യൂഷൻ സബ്മിഷൻ എന്നിവ ചെയ്യേണ്ടതാണ്.
 • അഗ്രി ഹാക്ക് 2023 മൂന്നു വിഭാഗങ്ങളിലായാണ് നടത്തുന്നത് – കോളേജ് വിഭാഗം, സ്റ്റാർട്ടപ്പ് വിഭാഗം, ഓപ്പൺ വിഭാഗം. കോളേജ് വിദ്യാർഥികൾ, മറ്റു ഉന്നതവിദ്യാഭ്യാസം നേടുന്നവർ എന്നിവർക്കുള്ളതാണ് ഒന്നാമത്തെ കോളേജ് കാറ്റഗറി. സ്റ്റാർട്ടപ്പ് വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾക്ക് പങ്കെടുക്കാം. മൂന്നാമത്തെ ഓപ്പൺ കാറ്റഗറിയിൽ പൊതുജനം, കർഷകർ, എന്നിവർക്കെല്ലാം പങ്കെടുക്കാം.
 • ടീമുകൾക്ക് അവരവരുടെ യോഗ്യതക്കനുസരിച് അതാത് വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
 • ഒരു ടീമിൽ രണ്ടു മുതൽ അഞ്ചു വരെ അംഗങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
 • യാതൊരു കാരണവശാലും ടീം ലീഡറെ മാറ്റാൻ അനുവദിക്കുന്നതല്ല.
 • രജിസ്‌ട്രേഷൻ ചെയ്യുന്നതിനുള്ള അവസാന തീയതിക്ക് മുൻപ് വരെ ടീം ലീഡർ ഒഴികെയുള്ള അംഗങ്ങളെ മാറ്റാവുന്നതാണ്.
 • ടീമിന്റെ പേര് മാറ്റാവുന്നതല്ല.
 • രജിസ്‌ട്രേഷൻ സമയത്ത് നൽകുന്ന വ്യക്തിവിവരങ്ങൾ പൂർണ്ണമായും ശരിയെന്ന് ടീമംഗങ്ങൾ ഉറപ്പുവരുത്തുക. പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകരുടെ തീരുമാനങ്ങളും മാറ്റങ്ങളും നിരുപാധികം അംഗീകരിക്കാൻ ടീമംഗങ്ങൾ ബാധ്യസ്ഥരാണ്.
 • അഗ്രി ഹാക്കിന്റെ വെബ്‌സൈറ്റിൽ പ്രോബ്ലം സ്റ്റേറ്റ്മെന്റുകൾ പ്രസിദ്ധീകരിക്കുന്നതാണ്.
 • ടീമുകൾ പ്രോബ്ലം സ്റ്റേറ്റ്മെന്റുകൾ തിരഞ്ഞെടുത്തു അവക്ക് ഉചിതമായ പരിഹാരമാർഗങ്ങൾ/നിർദ്ദേശങ്ങൾ നിശ്ചിത ഫോർമാറ്റിൽ അയക്കേണ്ടതാണ്.
 • ഒരു ടീമിന് ഒന്നിൽകൂടുതൽ പ്രോബ്ലം സ്റ്റേറ്റ്മെന്റുകൾ തിരഞ്ഞെടുക്കാൻ സാധിക്കുന്നതല്ല.
 • സുസ്ഥിര വികസനത്തിന് സാധ്യമാകുന്ന രീതിയിലുള്ള പരിസ്ഥിതി സൗഹൃദമായ മാർഗങ്ങൾ ഉപയോഗിച്ചായിരിക്കണം പരിഹാര നിർദ്ദേശങ്ങൾ.
 • വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ ടീമുകൾ സമർപ്പിച്ച പരിഹാരനിർദ്ദേശങ്ങൾ വിലയിരുത്തുകയും ഓരോ വിഭാഗത്തിൽ നിന്നും ഏറ്റവും മികച്ച 30 ടീമുകളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയും ചെയ്യുന്നു. സ്ഥിരീകരണ നടപടികൾക്ക് ശേഷം തിരഞ്ഞെടുക്കപ്പട്ട ടീമുകൾക്ക് ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്നു.
 • ഗ്രാൻഡ് ഫിനാലെയിൽ നിന്നും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ടീമുകളെ പവർ ജഡ്ജ്മെന്റ് റൗണ്ടിലേക്ക് തിരഞ്ഞെടുക്കുന്നു. സ്റ്റാർട്ടപ്പ് വിഭാഗത്തിൽ 5 ടീമുകൾ, കോളേജ് വിഭാഗത്തിൽ 15 ടീമുകൾ, ഓപ്പൺ വിഭാഗത്തിൽ 10 ടീമുകൾ എന്നിങ്ങനെയായിരിക്കും പവർ ജഡ്ജ്മെന്റ് റൗണ്ടിലേക്ക് തിരഞ്ഞെടുക്കുക. ജൂറി അംഗങ്ങൾക്കും, വിശിഷ്ടാതിഥികൾക്കും മുന്നിൽ തങ്ങളുടെ ആശയം ടീമംഗങ്ങൾ അവതരിപ്പിക്കുകയാണ് ഈ റൗണ്ടിൽ. പവർ ജഡ്ജ്മെന്റിലെ പ്രകടനവും കൂടി കണക്കിലെടുത്തു കൊണ്ട് ഓരോ വിഭാഗത്തിലും മൂന്നു വീതം വിജയികളെ തിരഞ്ഞെടുക്കും.
 • ടീമുകൾക്ക് വിദഗ്‌ധോപദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നതിനായി വിദഗ്ധർ, കൃഷിവകുപ്പ് ഓഫീസർമാർ എന്നിവരടങ്ങുന്ന മെൻറ്റർമാരുടെ ഒരു പാനൽ ഉണ്ടായിരിക്കുന്നതാണ്. അതാത് ടീമുകൾക്ക് നിയോഗിക്കപ്പെട്ട മെൻറ്റർ മുഖേന ടീമുകൾക്ക് സംശയനിവാരണത്തിനും മറ്റും അവസരമുണ്ടായിരിക്കുന്നതാണ്.
 • വൈഗ – അഗ്രി ഹാക്ക് 2023 ഗ്രാൻഡ് ഫിനാലെ തിരുവനന്തപുരം വെള്ളായണി കോളേജ് ഓഫ് അഗ്രികൾച്ചറിൽ വച്ചായിരിക്കും നടക്കുക.. 
 • ഫെബ്രുവരി 25 -നു രാവിലെ എട്ടുമണിയോടെ തുടക്കം കുറിക്കുന്ന ഗ്രാൻഡ് ഫിനാലെ 27 -ന് ഉച്ചക്ക് ഒരുമണിയോടെ അവസാനിക്കുന്നതാണ്. വിജയികൾക്കുള്ള സമ്മാനവിതരണവും അനുമോദനച്ചടങ്ങും ഫെബ്രുവരി 28 ന് സംഘടിപ്പിക്കുന്ന പൊതുചടങ്ങിൽ വച്ച്.
 • സ്കൂൾ വിഭാഗത്തിലെ വിജയികൾക്ക് 25000 രൂപ, 15000 രൂപ, 1000 രൂപ എന്നിങ്ങനെ സമ്മാനങ്ങൾ നൽകും.
 • കോളേജ് വിഭാഗത്തിലും ഓപ്പൺ വിഭാഗത്തിലും ഒരു ലക്ഷം, 50000, 75000 എന്നിങ്ങനെ ആയിരിക്കും സമ്മാനത്തുക.
 • ഇവ കൂടാതെ തന്നെ ഏറ്റവും മികച്ച ആശയങ്ങൾ അവതരിപ്പിക്കുന്ന മൂന്ന് കർഷകർക്ക് 50000 രൂപ വീതം സമ്മാനം നൽകുന്നതാണ്.
 • എല്ലാ മത്സരാർത്ഥികളും ഏതെങ്കിലുമൊരു സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ ഹാജരാക്കേണ്ടതാണ് (ആധാർ, ഡ്രൈവിംഗ് ലൈസൻസ്, [പാസ്പോര്ട്ട്, etc ). വിദ്യാർത്ഥി വിഭാഗങ്ങളിലെ മൽസരാർത്ഥികൾ കോളേജ് നൽകുന്ന ഐഡി കാർഡ് സഹിതമാണ് വരേണ്ടത്. 
 • മത്സരാർത്ഥികൾ തന്നെ അവർക്ക് വേണ്ട ലാപ്ടോപ്പ്, മറ്റു ഉപകരണങ്ങൾ, ഇലക്ട്രോണിക് സാമഗ്രികൾ എന്നിവ കൊണ്ടുവരേണ്ടതാണ്. ഗ്രാൻഡ് ഫിനാലെ വേദിയിൽ വൈദ്യുതി, ഇന്റർനെറ്റ് കണക്ഷൻ മുതലായ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതാണ്.
 • ഹാക്കത്തോണിന് ഒരു ദിവസം മുൻപേ തന്നെ, വൈകുന്നേരം 7 മണിയോടെ ടീമുകൾ ഹാജരായി റിപ്പോർട്ട് ചെയ്യേണ്ടതാണ്.
 • ഭക്ഷണം, അടിസ്ഥാന താമസസൗകര്യങ്ങൾ എന്നിവ സംഘാടകർ ഒരുക്കുന്നതാണ്. വിദ്യാർത്ഥികൾ തങ്ങൾക്കാവശ്യമായ ലൈറ്റ് ബെഡ്‌ഡിങ് സൗകര്യങ്ങൾ കൊണ്ടുവരേണ്ടതാണ്.
 • ടീമുകൾക്ക് തങ്ങൾ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളുടെ സാധ്യതകൾക്കനുസരിച്ച് കൃഷിവകുപ്പിൽ നിന്നും ഇന്നോവേഷൻ ഗ്രാന്റ്, ഇൻക്യൂബേഷൻ സൗകര്യങ്ങൾ, മൂലധനം, എന്നിവ നേടാനുള്ള അവസരം കൂടി അഗ്രി ഹാക്ക് ഒരുക്കുന്നു.
മലയാളം